
ബംഗളൂരു: കോഴിക്കോട്ട് നിന്ന് ബംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടൂകൂടിയായിരുന്നു സംഭവം. ബംഗളൂരുവിലെ ബിടദിക്ക് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരു - മൈസൂരു ദേശീയ പാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോർഡിൽ ഇടിച്ചായിരുന്നു അപകടം.
ബസിന്റെ മുൻവശത്ത് സാരമായ കേടുപാടുകളുണ്ടായി. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.