
ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദിവസവും നിരവധി വീഡിയോകളാണ് വെെറലാകുന്നത്. ഇതിൽ വെെറലാവൻ പലതും ചെയ്ത് കുഴിയിൽ ചാടുന്ന നിരവധി വാർത്തകൾ വരാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സുഹൃത്തിന്റെ മുലപ്പാൽ കുടിക്കുന്ന വീഡിയോ പങ്കുവച്ച സ്‌പാനിഷ് യുവതിയ്ക്കാണ് രൂക്ഷമായ വിമർശനം നേരിടേണ്ടിവന്നത്.
27കാരിയായ നൂറിയ ബ്ലാങ്കോ എന്ന യുവതിയാണ് തന്റെ സുഹൃത്തിന്റെ മുലപ്പാൽ ഒരു കപ്പിൽ എടുത്ത് കുടിക്കുന്ന വീഡിയോ ടിക്ടോകിൽ പങ്കുവച്ചത്. ഓൺലെെനിൽ ജനപ്രീതി ലഭിക്കുന്നതിനാണ് യുവതി ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോർട്ട്. എന്നാൽ രൂക്ഷ വിമർശനമാണ് ബാഴ്‌സലോണ സ്വദേശിയാണ് നൂറിയ നേരിട്ടത്.
സുഹൃത്തിന്റെ മുലപ്പാൽ കുടിച്ച ശേഷം നല്ല രുചിയുണ്ടെന്നും യുവതി പറയുന്നുണ്ട്. വീഡിയോ ഏകദേശം 600,000 പേർ ഇതിനോടകം കണ്ടു. 'എന്താണ് കാണുന്നത്', 'എനിക്ക് ഇത് ഒരിക്കലും ചെയ്യാൻ കഴിയില്ല', 'ഇത് ശരിയായ പ്രവൃത്തിയല്ല', എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

അതേസമയം, യുവതിയെ അനുകൂലിച്ചു ചില രംഗത്ത് വരുന്നുണ്ട്. മുലപ്പാൽ കുടിച്ച് നോക്കുന്നതിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. കഴിഞ്ഞ മേയ് മാസം റേച്ചൽ എന്ന യുവതി ഭർത്താവിന് മുലപ്പാൽ നൽകുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കുട്ടിക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ മുലപ്പാൽ തനിക്ക് ഉണ്ടാക്കുന്നതായും അത് കെട്ടിക്കിടന്നാൽ രോഗം വരുമെന്നതിനാൽ ഭർത്താവിന് കുടിക്കാൻ നൽകുന്നതായുമാണ് യുവതി പറഞ്ഞത്. പാൽ പാഴാക്കുന്നത് തടയാനായിരുന്നു ഇത്. ഈ സംഭവവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.