ന്യൂയോർക്: ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് (90)​ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കാലിഫോർണിയയിലെ റിവർസൈഡിലെ വസതിയിലായിരുന്നു അന്ത്യം. 200ലധികം സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും വേഷമിട്ടു. 1934ൽ ഒഹായോയിലെ ക്ലീവ്‌ലാന്റിലാണ് ബിൽ കോബ്‌സ് ജനിച്ചത്. യു.എസ് എയർ ഫോഴ്‌സിൽ റഡാർ ടെക്‌നീഷ്യനായി ജോലി ചെയ്യവേ 1960ൽ അഭിനയ മോഹവുമായി ന്യൂയോർക്കിലേക്ക് താമസം മാറി.

ആഫ്രിക്കൻ അമേരിക്കൻ പെർഫോമിംഗ് ആർട്ട്‌ സെന്ററിന്റെ നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം. 1974 ൽ ദ ടേക്കിംഗ് ഒഫ് പെലം വൺ ടു ത്രീ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റംദി ഹഡ്‌സക്കർ പ്രോക്‌സി (1994), ദി ബോഡിഗാർഡ് (1992), നൈറ്റ് അറ്റ് ദ മ്യൂസിയം(2006) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഡിനോ ഡനാ എന്ന സീരീസിലൂടെ ടേ ടൈം എമ്മി പുരസ്കാരം സ്വന്തമാക്കി. 2020 ൽ റിലീസ് ചെയ്ത ബ്ലോക്ക് പാർട്ടിയാണ് അവസാന ചിത്രം.