debt-one

ഇന്ത്യയ്ക്കാരുടെ ഗാർഹിക കടബാദ്ധ്യത കൂടുന്നതിൽ ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക്

കൊച്ചി: കൊവിഡ് അനന്തര കാലയളവിൽ ധനകാര്യ ബാദ്ധ്യത കൂടിയതോടെ ഇന്ത്യൻ കുടുംബങ്ങൾ വൻ കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട്. ഇതോടൊപ്പം ഗാർഹിക സാമ്പാദ്യത്തിലും പത്ത് വർഷത്തിനിടെ വലിയ ഇടിവുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാർഹിക കടത്തിലുണ്ടാകുന്ന കുതിപ്പ് നിയന്ത്രിക്കാൻ ജാഗ്രത വേണമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഗാർഹിക സമ്പാദ്യ നിരക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 18.4 ശതമാനമായാണ് താഴ്ന്നത്. 2013-22 വർഷങ്ങളിൽ ജി.ഡി.പിയുടെ 20 ശതമാനമായിരുന്നു ശരാശരി സേവിംഗ്സ് നിരക്ക്. ഇക്കാലയളവിൽ അറ്റ ധനകാര്യ സേവിംഗ്സ് 39.8 ശതമാനത്തിൽ നിന്ന് 28.5 ശതമാനമായാണ് ഉയർന്നത്.

കി​ട്ടാ​ക്ക​ടം​ ​കു​റ​ച്ച് ​ബാ​ങ്കു​കൾ

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​വാ​ണി​ജ്യ​ ​ബാ​ങ്കു​ക​ളു​ടെ​ ​മൊ​ത്തം​ ​കി​ട്ടാ​ക്ക​ടം​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ 2.8​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞു.​ ​മാ​ർ​ച്ച് 31​ന് ​അ​വ​സാ​നി​ച്ച​ ​കാ​ല​യ​ള​വി​ൽ​ ​അ​റ്റ​ ​നി​ഷ്ക്രി​യ​ ​ആ​സ്തി​ 0.6​ ​ശ​ത​മാ​ന​മാ​യാ​ണ് ​താ​ഴ്ന്ന​തെ​ന്ന് ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ധ​ന​കാ​ര്യ​ ​സ്ഥി​ര​ത​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​ലാ​ഭ​ക്ഷ​മ​ത​ ​കൂ​ടി​യ​തും​ ​കി​ട്ടാ​ക്ക​ടം​ ​കു​റ​ഞ്ഞ​തും​ ​ബാ​ങ്കു​ക​ളു​ടെ​ ​ധ​ന​കാ​ര്യ​ ​സ്ഥി​ര​ത​ ​മെ​ച്ച​പ്പെ​ടു​ത്തി​യെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.