
ഗയാന: സെമിഫൈനലിൽ ഇംഗ്ളണ്ടിനെ കീഴടക്കി ഇന്ത്യ വിൻഡീസിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തി. 68 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 171 റൺസടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 16.3 ഓവറിൽ 103 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമ്മ (57) അർദ്ധസെഞ്ച്വറി നേടി. സൂര്യ കുമാർ 47 റൺസടിച്ചു. കുൽദീപും അക്ഷർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.