voice

കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പേടിപ്പെടുത്തുന്ന ശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കല്ലാനോട് പൂവത്തും ചോല മേഖലയിലും ഉഗ്രശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.

ഇതിനെ തുടർന്ന് പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിലെ വീടുകളിൽ നിന്നും ആളെ മാറ്റി താമസിപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിലിൽ ഭൂമിക്ക് വിളളൽ സംഭവിച്ച മേഖല കൂടിയാണിത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.