listeen-steephen




ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി വീണ്ടും ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു . പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ട് തവണ തുടർച്ചയായി പ്രസിഡന്റ് ആയ വ്യക്തി കൂടിയാണ് ലിസ്റ്റിൻ. ജനറൽ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്മണ്യൻ. മുരളി മൂവീസ് ഉടമ വി.പി. മാധവൻ നായർ ആണ് ട്രഷറർ.
നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച മാജിക് ഫ്രെയിംസ് നിർമാണ-വിതരണ കമ്പനി, സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ.സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന SIFA യും സംരംഭമാണ്. 2011 ൽ ‘ട്രാഫിക്’ എന്ന എന്ന ചിത്രം നിർമിച്ചാണ് നിർമാണ രംഗത്തേക്ക് എത്തുന്നത്.
അന്യഭാഷാ ചിത്രങ്ങളുടെ കേരള വിതരണവും ഏറ്റെടുത്തു . നിവിൻ പോളി നായകനായി എത്തിയ "മലയാളി ഫ്രം ഇന്ത്യ"യാണ് നിർമ്മാണ സംരംഭമായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ദിലീപ് നായകനായ ചിത്രം, സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി മൂവിസുമായി സഹകരിച്ച് ഇഡി, ടൊവിനോ തോമസിനെ നായകനാക്കി നിർമ്മിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.