
നവാഗതനായ ഫർഹാൻ പി ഫൈസൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകൻ. ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി മികച്ച വിജയം നേടിയ ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ എന്ന ചിത്രത്തിൽ ജിസ് ജോയിയുടെ അസോസിയേറ്റ് ഡയഫക്ടറായി ഫർഹാൻ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ഫർഹാൻ ആദ്യ ചിത്രം ഒരുക്കുന്നത്.റിയൽ ലൈഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു,പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രീകരണം നവംബർ അവസാനം ആരംഭിക്കും.ഡാർക്ക് ഹ്യുമർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്.അതേസമയം
നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. ജൂലായ് 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന അഡിയോസ് അമിഗോ ആണ് ആസിഫ് അലിയുടെ മറ്റൊരു റിലീസ് . ആഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്.
നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളിയാണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം.