pattappakal

ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീർത്തും ഹാസ്യ രൂപേണ പറയുകയാണ് പട്ടാപ്പകൽ. കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

എല്ലാം മറന്ന് ചിരിക്കാൻ ആവശ്യമായ വിഭവങ്ങൾ സംവിധായകൻ സാജിർ സദഫ് ഒരുക്കിയിട്ടുണ്ട്. കഥാപാത്രത്തിന് അനുയോജ്യരായ താരങ്ങളാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, രമേഷ് പിഷാരടി, ഗോകുലൻ,ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തിനോട് നീതി പുലർത്തിയിട്ടുണ്ട്. പി.എസ് അർജുന്റെ തിരക്കഥ മനോഹരമാണ്. സീനിന് ആവശ്യമായ ഡയലോഗ് നർമ്മം കലർത്തി എഴുതാൻ സാധിച്ചിട്ടുണ്ട്. കണ്ണൻ പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നല്ല കാഴ്ചകൾ തന്നെ കണ്ണൻ ഒപ്പിടെയുത്തു.മനുമഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം. എഡിറ്റർ ജസ്സൽ സഹീർ കൃത്യമായി തുന്നി ചേർക്കുന്നതിൽ വിജയം കണ്ടു.

കോശിച്ചായന്റെ പറമ്പ്എ ന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചിത്രം ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ ആണ് നിർമ്മാണം.
പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, പി.ആർ.ഒ: പി.ശിവപ്രസാദ്,