
തിരുവനന്തപുരം: ഐ. ടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഒഫ് ടെക്നോളജി കമ്പനീസിന്റെ(ജി ടെക്) ചെയർമാനായി ഐ. ബി. എസ് സോഫ്‌റ്റ്‌വെയറിന്റെ സ്ഥാപക ചെയർമാൻ വി. കെ മാത്യൂസിനെ തിരഞ്ഞെടുത്തു. 2026വരെയാണ് കാലാവധി. ടാറ്റാ എൽഎക്‌സിയുടെ തിരുവനന്തപുരം മേധാവി വി.ശ്രീകുമാറാണ് സെക്രട്ടറി. ടി. സി. എസ്, ഇൻഫോസിസ്, വിപ്രോ, കൊഗ്നിസെന്റ്, ഐ. ബി. എസ്, ടാറ്റാ എൽഎക്‌സി, ക്വസ്റ്റ് അലയൻസ്, യു.എസ്.ടി, ഇവേ തുടങ്ങിയ ടെക്നോപാർക്ക്, ഇൻഫോപാർക്ക്,സൈബർ പാർക്ക് എന്നിവിടങ്ങളിലെ 250ൽ അധികം ഐ.ടി.കമ്പനികൾ ജിടെക്കിൽ അംഗങ്ങളാണ്.