
ആലപ്പുഴ: മാവേലിക്കര വഴുവാടിയിൽ നിർമാണത്തിലുളള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളികളും പ്രദേശവാസികളുമായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ (50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്.
വീടിന്റെ കാർ പോർച്ച് പൊളിക്കുന്നതിനിടയിലായിരുന്നു അപകടം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.