astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 29 1199 മിഥുനം 15 ശനിയാഴ്ച.

(പുലർന്ന ശേഷം 8 മണി 48 മിനിറ്റ് 55 സെക്കന്റ് വരെ ഉത്രട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )

അശ്വതി: സമൂഹത്തിൽ ഉയർന്ന പദവിയും തൊഴിലിൽ നേട്ടവും ഫലം. മറ്റുള്ളവരെ സഹായിക്കും, എതിരാളികളെ പരാജയപെടുത്തും, പ്രവർത്തനങ്ങളിൽ വിജയം.

ഭരണി: ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കുന്നതിനാൽ വിജയം, ജീവിതരീതി മെച്ചപ്പെടുത്തും, കലാവാസന, നയപരമായ പെരുമാറ്റം.

കാർത്തിക: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ആഘോഷങ്ങളിൽ പങ്കെടുക്കും. ജോലി ലഭ്യത, പങ്കാളിയുടെ സ്‌നേഹം ലഭിക്കും, കുടുംബത്തിൽ സമാധാനം.

രോഹിണി: വിഷമതകൾ മാറി കിട്ടും, ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയ പ്രതീക്ഷ, മേലുദ്യോഗസ്ഥരുടെ പ്രീതിലഭിക്കും, സഹായ ലഭ്യത, ആരോഗ്യസ്ഥിതി മെച്ചപ്പെടും.

മകയിരം: പുതിയ സംരംഭങ്ങൾ തുടങ്ങും, അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ആഭരണ വസ്ത്രാദിലാഭം, വിദ്യാവിജയം, പ്രേമകാര്യങ്ങളിൽ തീരുമാനം.

തിരുവാതിര: സ്വയം തൊഴിലിലൂടെ ധനലാഭം, പല വിധത്തിലുമുള്ള ആപത്തുകളിൽ നിന്നും രക്ഷപ്പെടും, യാത്രകൊണ്ട് നേട്ടം, ഇഷ്ട ഭക്ഷണ ലഭ്യത, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.

പുണർതം: ശത്രുക്കൾ കാരണം ദോഷം സംഭവിക്കും. ജോലിക്കാർ കാരണം നഷ്ടങ്ങൾ സംഭവിക്കും. തടസ്സങ്ങൾ നേരിടും, കുടുംബത്തിൽ സമാധാനക്കുറവ്, പലരും അടുത്തു കൂടി ചതിക്കാൻ നോക്കും.

പൂയം: അലസതകൾ അനുഭവപ്പെടും, സർക്കാരിൽ നിന്ന് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.വാക്ക് പാലിക്കാൻ സാധിക്കില്ല,കലഹം ഉണ്ടാകാതെ നോക്കണം, ദാമ്പത്യ സുഖക്കുറവ്.

ആയില്യം: കർമ്മ സംബന്ധമായി ബുദ്ധിമുട്ടുകൾ, സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കേണ്ടി വരും.
സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ജീവിക്കുക.

മകം: ശാരീരികമായി അസ്വസ്ഥതകൾ. ആരോടും ശത്രുത വച്ചു പുലർത്തും, നിർഭാഗ്യം, ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. ഉദര രോഗം സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.

പൂരം: സ്ത്രീകൾക്ക് അവിചാരിത പ്രയാസങ്ങൾ, കുടുംബത്തിൽ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും, പ്രണയനൈരാശ്യം, തൊഴിലിൽ മാറ്റം ഉണ്ടാകാം, അലസതയും മടിയും കൂടും.

ഉത്രം: സഹപ്രവർത്തകരുമായി വാദ പ്രതിവാദങ്ങൾ ഉണ്ടാകും, അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. സന്താനങ്ങൾ മൂലം കഷ്ടപ്പാടുകൾ, വികാര വിക്ഷോഭം, അപകടത്തിൽ നിന്നും പാഠങ്ങൾ പഠിക്കും.

അത്തം: കലാരംഗത്ത് ഉള്ളവർക്ക് നേട്ടം, ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടും, അസുഖങ്ങൾ ഭേദപ്പെടും. സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും,എല്ലാവരോടും നീതി പുലർത്തും, രഹസ്യം സൂക്ഷിക്കാൻ കഴിയും.

ചിത്തിര: ജീവിതപങ്കാളി കാരണം കുടുംബ ജീവിതം സമാധാന പ്രദമാകും. ധനനേട്ടം, സമ്മാനാദിലാഭം, ആപത്തുകളിൽ നിന്നും മോചനം, അഭിമാനകരമായ സംഗതികൾ സംഭവിക്കും, വിദ്യാഗുണം, താൽക്കാലിക ജോലി സ്ഥിരപ്പെടും.

ചോതി: ശത്രുക്കൾ ഒഴിഞ്ഞുപോകും, സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തിയുണ്ടാകും.പരിശ്രമ ശീലം കൂടുതൽ, ഇഷ്ടഭക്ഷണ ലഭ്യത, മാതാവിന്റെ അനുഗ്രഹം ലഭിക്കും.

വിശാഖം: കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽകാണിക്കും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും. ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാവിധ സുഖങ്ങളും അനുഭവിക്കും, രോഗശാന്തി.

അനിഴം: ദാമ്പത്യം സന്തോഷ പ്രദമായിരിക്കും, ഈശ്വരാരാധന നടത്തും, അംഗീകാരവും ആദരവും ലഭിക്കും, പ്രണയം പുനരാരംഭിക്കും, എല്ലാ കാര്യങ്ങളും ബുദ്ധിപരമായി നിർവഹിക്കും.

കേട്ട: കുടുംബസമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത കാണിക്കും. മേലുദ്യോഗസ്ഥർ സഹായിക്കും, പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, യാത്രഗുണം.

മൂലം: മാനസിക പിരിമുറുക്കവും പ്രതിസന്ധികളും ഉണ്ടാകുന്നതാണ്. സ്ത്രീകൾ കാരണം അസ്വസ്ഥതകൾ, പരുഷമായി സംസാരിക്കും,ഏകാന്ത വാസം.

പൂരാടം: പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകർഷകമായി പെരുമാറും, എതിർക്കുന്നവരെ കീഴ്‌പെടുത്തും. പലവിധത്തിലുള്ള ധന നേട്ടം, സ്‌നേഹശീലം, ഉത്തരവാദിത്വ ബോധം, അധികാര പ്രയോഗം.

ഉത്രാടം: സമ്പത്തിനെ ചൊല്ലി വിവാദങ്ങളുണ്ടാകും.യാത്രകൾ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, മുൻകോപം മൂലം ആപത്ത്, രോഗ ദുരിതം, ഇളക്കമില്ലാത്ത നിശ്ചയങ്ങൾ.

തിരുവോണം: പല കാര്യത്തിലും അവിചാരിത തടസ്സങ്ങൾ, സുഹൃത്തുക്കളുമായി കലഹവും അകൽച്ചയും ഉണ്ടാകും, അപകീർത്തി, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം, വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

അവിട്ടം: എല്ലാവരും നിങ്ങളോട് അനുകൂലമായ രീതിയിൽ പെരുമാറും, ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, നാളെ യാത്രകളിൽ നേട്ടമുണ്ടാക്കും.

ചതയം: വീട്ടുകാര്യങ്ങളിലും സമ്പത്തിലും ഭാഗ്യവാനായിരിക്കും. ജീവിതത്തിൽ മുന്നേറണമെന്ന് മോഹം ജനിക്കും. പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും, ആത്മവിശ്വാസം കൂടും, തൊഴിലിൽ മേന്മകൾ.

പൂരുരുട്ടാതി: പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കരാർ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. സമൂഹത്തിൽ മാന്യത ലഭിക്കും, അനുരജ്ഞനം, സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും രക്ഷ.

ഉത്തൃട്ടാതി: പങ്കാളിക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. യാത്രയിൽ ഗുണാനുഭങ്ങൾ, കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും.
കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.

രേവതി: മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കേസുകളിൽ നിന്നും രക്ഷ. ചെലവ് വർദ്ധിക്കുമെങ്കിലും വരവും കൂടും, ഈശ്വരാധീനം ഉണ്ടാകും, വിഷമതകൾ മാറിക്കിട്ടും.