
കൊച്ചി: തൈറോയിഡിന്റെ ആധിക്യം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പതഞ്ജലി വികസിപ്പിച്ച തൈറോഗ്രിറ്റെന്ന ഔഷധത്തെ കുറിച്ചുള്ള ഗവേഷണ പേപ്പർ ആഗോള തലത്തിലെ പ്രമുഖ ജേണലായ ക്ളിനിക്കൽ ഫൈറ്റോസയൻസിൽ പ്രസിദ്ധീകരിച്ചു. ആയുർവേദത്തിന്റെ മികവിനെ കുറിച്ച് ലോകത്തിന് അറിവ് പകരുന്നതാണ് പുതിയ പേപ്പർ. തൈറോഡ് മൂലമുള്ള രോഗങ്ങൾ അലട്ടുന്ന ലോകത്തിലെ ആയിരക്കണക്കിന് ആളുകൾക്ക് ഗവേഷണം ആശ്വാസം പകരുമെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ഹൃദ്രോഗം, വന്ധ്യത തുടങ്ങിയ അനവധി രോഗങ്ങൾക്ക് കാരണമാകുന്ന ഹൈപ്പോ തൈറോയിഡസത്തിനുള്ള ചികിത്സ അലോപ്പതി ചികിത്സയിൽ വിവിധ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇവയിൽ നിന്നും ആളുകൾക്ക് ആശ്വാസം പകരാനാണ് പതഞ്ജലി തൈറോഗ്രിറ്റ് വികസിപ്പിച്ചത്.