case-diary

കു​ഴി​ത്തു​റ​ ​:​ ​ക​ളി​യി​ക്കാ​വി​ള​യ്ക്ക് ​സ​മീ​പംകാ​റി​ൽ​ ​വ​ച്ച് ​ക്ര​ഷ​ർ​ ​ഉ​ട​മ​ ​മ​ല​യി​ൻ​കീ​ഴ് ​സ്വ​ദേ​ശി​ ​ദീ​പു​വി​നെ​ ​ക​ഴു​ത്ത​റു​ത്ത് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ ഒരാൾ കൂടി അറസ്റ്റിൽ. ​ ​പ്ര​തി​ ​അ​മ്പി​ളി കൊലപാതകത്തിനായി ​ സർജിക്കൽ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിൽകുമാറിന്റെ സുഹൃത്തും ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ്വ​ദേ​ശി​യു​മാ​യ​ ​പ്ര​ദീ​പ്‌​ ​ച​ന്ദ്ര​നെയാണ് ​ക​ളി​യി​ക്കാ​വി​ള​ ​പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. എന്നാൽ കടയുടമ​ ​സു​നി​ൽ​ ​കു​മാ​റി​നെ​ ​പി​ടി​ ​കൂ​ടാ​ൻ​ ​സാ​ധി​ച്ചി​ട്ടി​ല്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് സുനിലിന്റെ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തിട്ടുണ്ട്.


​പാ​റ​ശ്ശാ​ല​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ണ്ടു​ ​പേ​രെ​ ​കൂ​ടി​ ​ത​മി​ഴ്നാ​ട് ​പൊ​ലീ​സി​ന്റെ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തി​ട്ടു​ണ്ട്.​സു​നി​ൽ​കു​മാ​റി​ന്റെ​ ​കാ​ർ​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​പാ​റ​ശ്ശാ​ല​യി​ലെ​ ​സ​ർ​വീ​സ് ​സെ​ന്റ​റി​ൽ​ ​കി​ട​ന്ന​താ​യി അന്വേഷണ ​ ​സം​ഘ​ത്തി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സ​ർ​വീ​സ് ​സെ​ന്റർ ഉ​ട​മ​യെ​യും​ ​മ​റ്റൊ​രാ​ളെയും​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്..​ഇ​വ​രെ​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്ത് ​വ​രു​ക​യാ​ണ്.​ശേ​ഖ​രി​ച്ച​ ​സി.​സി​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ത്തി​ലാ​ണ് ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​

​ത​മി​ഴ്നാ​ട് ​പൊ​ലീ​സ് ​അ​മ്പി​ളി​യെ​ ​അ​ഞ്ചു​ ​ദി​വ​സം​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​വി​ചാ​ര​ണ​ ​ചെ​യ്യാ​ൻ​ ​കു​ഴി​ത്തു​റ​ ​മ​ജി​സ്ട്രേ​റ്റി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി.​ ​പ്ര​ദീ​പ്‌​ ​ച​ന്ദ്ര​നെ​ ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ശേ​ഷം​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​നി​ല​വി​ൽ​ ​അ​മ്പി​ളി​യും ​സു​നി​ൽ​ ​കു​മാ​റും പ്ര​ദീ​പ്‌​ ​ച​ന്ദ്ര​നുമാണ് പ്രതി പട്ടികയിൽ ഉള്ളത്.