h

ന്യൂയോർക്ക്: ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോൺ എന്ന ചിത്രത്തിന് വേണ്ടി തയാറാക്കിയ വാട്ടർ കളർ ചിത്രം റെക്കാർഡ് വിലയ്ക്ക് വിറ്റു. 1.9 മില്യൺ ഡോളറിനാണ് കവർ വിറ്റത്. ജെ.കെ റൗളിംഗ് സീരീസിലെ ആദ്യ പുസ്തകത്തിന്റെ പുറംചട്ടയ്ക്കുള്ള ആർട്ട് വർക്കാണ് ബുധനാഴ്ച ന്യൂയോർക്കിലെ സോത്ത്ബിയുടെ ലേലം ചെയ്തത്. ഹാരി പോട്ടറുമായി ബന്ധപ്പെട്ട് നടത്തിയ ലേലത്തിൽ ഇതുവരെ വിറ്റഴിച്ചതിൽ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി ഇത് മാറി. ഈ കവർ ആർട്ട് 1997-ലെ നോവലിന്റെ ആദ്യ

പതിപ്പിൽ ഉണ്ടായിരുന്നു, അത് പിന്നീട് സിനിമകളും പരമ്പരകളും ആകുകയും വലിയ ജനപ്രീതി നേടുകയും ചെയ്തു. ഏകദേശം 10 മിനിറ്റ് നീണ്ടുനിന്ന ലേലത്തിന് ശേഷമാണ് ചിത്രം വിറ്റത്.