uae

ദുബായ്: ആറോളം രാജ്യങ്ങളിൽ മോഷണക്കുറ്റങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സ്വദേശികൾക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ. സ്‌പെയിൻ, ജോർജിയ, ഇറ്റലി, യുകെ, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച എമിറാത്തി യാത്രക്കാർ മോഷണത്തിന് ഇരയായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ രാജ്യങ്ങൾ സന്ദർശിക്കുന്ന എമിറാത്തി പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

വിദേശകാര്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്

എല്ലാ ലക്ഷ്യസ്ഥാനങ്ങളിലെയും യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ത്വജുദി സേവനത്തിനായി എല്ലാ പൗരന്മാരും രജിസ്റ്റർ ചെയ്യണമെന്നും യുഎഇ നിർദ്ദേശിക്കുന്നു. ഇതാദ്യമായല്ല, യുഎഇ സ്വന്തം പൗരന്മാർക്ക് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. നേരത്തെ ചില രാജ്യങ്ങളിൽ സംഘർഷങ്ങൾ ഉടലെടുത്തപ്പോൾ സന്ദർശനം ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. സ്വന്തം പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം.