തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വെട്ടുറോഡിന് സമീപത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇത്തവണത്തെ യാത്ര. റെയിൽവേ പാളത്തിന് തൊട്ടരികിലായാണ് വീടുള്ളത്. പുറത്തുനിന്നെത്തി വീടിന് മുന്നിൽ കിടന്ന ഓട്ടോയുടെ അടി വശത്തുകൂടെ ഇഴഞ്ഞ് പോകുന്ന വലിയ മൂർഖൻ പാമ്പിനെ കണ്ട് വീട്ടുകാർ ഞെട്ടി. തുടർന്ന് വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.

ഇതിനിടയിൽ മൂർഖൻ വീടിന് മുന്നിൽ വച്ചിരുന്ന സാധങ്ങൾക്ക് അടിയിലേയ്ക്ക് കയറി. സ്ഥലത്തെത്തിയ വാവാ സുരേഷ് ആദ്യം കാണുന്നത് മൂർഖൻ പാമ്പിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് വരുന്ന തവളയെയാണ്. തുടർന്ന് അവിടെവച്ചിരുന്ന സാധനങ്ങൾ എടുത്തുമാറ്റിയപ്പോൾ കണ്ടത് ഷൂറാക്കിൽ ചെരിപ്പുകൾക്കിടയിൽ വട്ടംചുറ്റിയിരിക്കുന്ന മൂർഖൻ പാമ്പിനെയാണ്. നല്ല ഒന്നാന്തരം സൈസ് മൂർഖൻ ആണെന്നാണ് പാമ്പിനെ പിടികൂടുന്നതിനിടെ വാവ അഭിപ്രായപ്പെട്ടത്. പത്തുവയസിനടുത്ത് പ്രായവും, നല്ല വലിപ്പവും, ആരോഗ്യവുമുള്ള, ആറടിയോളം നീളമുള്ള, നല്ല ഉശിരുള്ള പെൺ മൂർഖൻ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.