se
v

ലാ​സ്‌​ ​വെ​ഗാ​സ്:​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഫു​ട്ബാ​ൾ​ ​ടൂ​ർമെ​ന്റി​ൽ​ ​ഗ്രൂ​പ്പ് ​ഡി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​രാ​ഗ്വെ​യെ​ ​ഒ​ന്നി​നെ​തി​രെ​ ​നാ​ല് ​ഗോ​ഴു​ക​ൾ​ക്ക് ​ത​ക​ർ​ത്ത് ​ബ്ര​സീ​ൽ​ ​ട്രാ​ക്കി​ലാ​യി.​ഇ​ര​ട്ട​ഗോ​ളു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​സൂ​പ്പ​ർ​ ​താ​രം​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​റാ​ണ് ​ബ്ര​സീ​ലി​ന്റെ​ ​വി​ജ​യ​ശി​ല്പി.​ ​സാ​വി​യോ,​ ​പെ​നാ​ൽ​റ്റി​യി​ൽ​ ​നി​ന്ന് ​ലൂ​ക്കാ​സ് ​പ​ക്വേ​റ്റ​ ​എ​ന്നി​വ​രും​ ​ബ്ര​സീ​ലി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​ഒ​മ​ർ​ ​അ​ൽ​ഡ​റേ​റ്റെ​യാ​ണ് ​പ​രാ​ഗ്വെ​യ്ക്കാ​യി​ ​ഒ​രു​ ​ഗോ​ൾ​ ​മ​ട​ക്കി​യ​ത്.​
81​-ാം​ ​മി​നി​ട്ടി​ൽ​ ​ആ​ന്ദ്രേ​ ​കു​ബാ​സ് ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നാ​ൽ​ ​പ​ത്ത് ​പേ​രു​മാ​യാ​ണ് ​പ​രാ​ഗ്വെ​ ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​കോ​സ്റ്റാ​റി​ക്ക​യ്‌​ക്ക് ​എ​തി​രെ​ ​ഗോ​ൾ​ ​ര​ഹി​ത​ ​സ​മ​നി​ല​യി​ൽ​ ​കു​രു​ങ്ങി​യ​ ​ബ്ര​സീ​ലി​ന് ​പ​രാ​ഗ്വെ​യ്‌​ക്കെ​തി​രാ​യ​ ​വി​ജ​യ​ത്തോ​ടെ​ ​ആ​ത്‌​മ​ ​വി​ശ്വാ​സം​ ​വീ​ണ്ടെ​ടു​ക്കാ​നാ​യി.​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ലെ​ഫ്ട് ​വിം​ഗ് ​പൊ​സി​ഷ​നി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​വി​നി​ ​യ​ഥാ​ർ​ത്ഥ​ ​മി​കി​വി​ലേ​ക്ക് ​ഉ​യ​ർ​ന്ന് ​പ​രാ​ഗ്വെ​യെ​ ​വെള്ളം​ ​കു​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​സ്റ്റ​റി​ക്ക​യ്ക്ക് ​എ​തി​രെ​ ​സെ​ന്റ​ർ​ ​ഫോ​ർ​വേ​ഡാ​യാ​ണ് ​വി​നി​യെ​ ​കോ​ച്ച് ​‌​ഡോ​റി​വാ​ൽ​ ​ജൂ​നി​യ​ർ​ ​ക​ളി​പ്പി​ച്ച​ത്.