
ടെൽ അവീവ് : ഗാസയിലെ പടിഞ്ഞാറൻ റാഫയിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന ടെന്റുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. അൽ - മവാസി മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. 40ലേറെ പേർക്ക് പരിക്കേറ്റു. അതേ സമയം, ഇന്നലെ ഗാസയിലെമ്പാടും 40 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 37,800 കടന്നു.