
ബാർബഡോസ്: ട്വന്റി-20 ലോകകപ്പിൽഇന്ത്യയെ ഫൈനലിലേക്ക് നയിച്ച തകർപ്പൻ ഇന്നിംഗ്സിന് പിന്നാലെ ട്വന്റി-20 കരിയർ അവസാനിപ്പിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കൊഹ്ലി. ഫൈനലിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് 35കാരനായ കൊഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത് എന്റെ അവസാന ട്വന്റി-20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റൺ നേടാൻ കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നും. അപ്പോൾ ഇത് സംഭവിക്കും. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ട്വന്റി-20 മത്സരമായിരുന്നു ഇത്. - കൊഹ്ലി പറഞ്ഞു.