sajeesh

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള സിപിഎം അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കണ്ണൂർ പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജീഷിനെതിരെയാണ് നടപടി. ഡിവെെഎഫ്ഐ എരമരം സെൻട്രൽ മേഖല അംഗം കൂടിയാണ് സജീഷ്. അർജുൻ ആയങ്കി അടക്കമുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ട് എന്നടക്കം മുൻപ് ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.

എന്നാൽ ഒരു നടപടിയും സജീഷിനെതിരെ പാർട്ടി എടുത്തിരുന്നില്ല. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി സത്യപാലന്റെ ഡ്രെെവർ കൂടിയാണ് സതീഷ്. അതുകൊണ്ട് പാർട്ടിക്കുള്ളിൽ സജീഷിന് സംരക്ഷണം ഒരുക്കുന്നുവെന്ന ആരോപണം താഴേത്തട്ടിൽ ശക്തമായിരുന്നു. സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജീഷും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സജീഷിനെ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.