bathu-temples-

ചരിത്ര പ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.നൂറ്റാണ്ടുകൾ പഴക്കമുള്ളവയും അത്ഭുതപ്പെടുത്തുന്നവയും അവയിലുണ്ട്. അത്തരത്തിൽ വളരെ സവിശേഷമായ ഒരു ക്ഷേത്രത്തെ പരിചയപ്പെട്ടാലോ? ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാത്തു കി ലഡി ക്ഷേത്രം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മലയാളികൾക്ക് ഈ ക്ഷേത്രം അധികം പരിചയമില്ലെങ്കിലും ഇവിടെ ഒട്ടെറെ സവിശേഷതകൾ ഉണ്ട്.

bathu-temples-

ഒരു വർഷത്തിൽ എട്ട് മാസവും ഈ ക്ഷേത്രം വെള്ളത്തിൽ മുങ്ങിക്കിടക്കും. ബാത്തു കി ലഡി ക്ഷേത്രം യഥാർത്ഥത്തിൽ ആറ് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. കാൻഗ്രയിലെ ഒരു ചെറിയ പട്ടണമായ ധമേതയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ പോംഗ് ഡാമിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് ശിവ - പാർവതി ക്ഷേത്രമാണ്. ജൂലെെ മുതൽ ഫെബ്രുവരി വരെ വെള്ളത്തിനടിയിലാണ് ഈ ക്ഷേത്രം. മാർച്ച് മുതൽ ജൂൺ വരെ മാത്രമേ ക്ഷേത്രം കാണാനും സന്ദർശിക്കാനും കഴിയൂ. പോംഗ് ഡാം തടാകത്തിന്റെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ക്ഷേത്രം വെള്ളത്തിനടിയിലേക്ക് മറയുന്നു.

bathu-temples-

ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകൾ പ്രദേശവാസികൾ പറയുന്നുണ്ട്. പാണ്ഡവർ ആണ് ഈ ക്ഷേത്രം പണിതതെന്നാണ് ചിലർ വിശ്വസിക്കുന്നത്. സ്വർഗത്തിലേക്ക് കയറാൻ പാണ്ഡവർ ഇവിടെയാണ് ഗോവണി പണിതത്. ആ ഗോവണി ഇന്നും ക്ഷേത്രത്തിൽ ഉണ്ടെന്നും എന്നാൽ പൊതുജനങ്ങൾക്ക് കാണാനാവില്ലെന്നുമാണ് വിശ്വാസം. 'ബത്തു' എന്ന ശക്തമായ കല്ല് കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ബോട്ട് വഴി മാത്രമേ ഈ ക്ഷേത്രത്തിൽ എത്താൻ സാധിക്കുകയുള്ളൂ. ക്ഷേത്രത്തോട് ചേർന്ന് ഒരു ചെറിയ ദ്വീപും സ്ഥിതി ചെയ്യുന്നുണ്ട്. റെൻസാർ എന്നാണ് ഈ ദ്വീപിന്റെ പേര്.