ഈരാറ്റുപേട്ട : പമ്പിംഗ് മോട്ടോർ മോഷ്ടിച്ച പൂഞ്ഞാർ തെക്കേക്കര ഭാഗത്ത് മാമൂട്ടിൽ മോഹനൻ എം.ഡി (58), കൊച്ചുപറമ്പിൽ വീട്ടിൽ രമേഷ് കെ.ആർ (40) എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കഴിഞ്ഞ ദിവസം പൂഞ്ഞാർ, നടുഭാഗം ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത പുരയിടത്തിൽ ഇരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന 18,000 രൂപ വിലയുള്ള മോട്ടോർ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവർ മോഷണം ചെയ്ത മോട്ടോർ വിൽപ്പന നടത്തിയ കടയിൽ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.