പടിഞ്ഞാറെകല്ലട: കാരാളിമുക്കിൽ മോഷണം പെരുകുന്നു. കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെ കാരാളി മുക്കിലെ അഞ്ചോളം കടകളിൽ പൂട്ട് തകർത്ത് അകത്തു കടന്ന് പണം ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നു. രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി കടയുടമകൾ പറഞ്ഞു. മോഷണ ശ്രമത്തിനിടയിൽ ഒരു മോഷ്ടാവിന് മുറിവേറ്റ് രക്തം വാർന്നതായി കാണുന്നുണ്ട്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.