book
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ ' തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാരത്തിന്റെ തെലുങ്ക് പരിഭാഷ ' രാമച്ചിലുക' തെലുങ്കാന ഗവർണർ സി പി രാധാകൃഷ്ണൻ പ്രകാശനം ചെയ്തപ്പോൾ

രാജ്ഭവൻ (ഗോവ): സ്‌നേഹവും കരുണയും സാന്ത്വനവും പകരുന്നതാണ് പി. എസ് ശ്രീധരൻപിള്ളയുടെ കഥകളെന്ന് തെലങ്കാന ഗവർണർ സി.പി രാധാകൃഷ്ണൻ. ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ളയുടെ ' തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാരത്തിന്റെ തെലുങ്ക് പരിഭാഷ ' രാമച്ചിലുക' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിൽ തെലങ്കാന രാജ്ഭവനിലായിരുന്നു ചടങ്ങ്. തെലുങ്ക് എഴുത്തുകാരൻ പ്രൊഫ. കോലാകലൂരി ഇനോക് ആദ്യകോപ്പി ഏറ്റുവാങ്ങി.

വിവർത്തകൻ എൽ.ആർ സ്വാമി, കവി ശിവറെഡ്ഡി, മുൻ എം.എൽ.എ എൻ. രാമചന്ദർ ,ഡോ.രൂപ് കുമാർ ദാബിക്കർ, ഗുഡിപ്പട്ടി വെങ്കടേശ്വരലു, ഗ്രന്ഥകർത്താവ് പി.എസ് ശ്രീധരൻപിള്ള എന്നിവർ പ്രസംഗിച്ചു. പാലപിട്ട ബുക്‌സാണ് രാമച്ചിലുകയുടെ പ്രസാധകർ.