
2024 ജൂലൈ 1 - 1199 മിഥുനം 17 തിങ്കളാഴ്ച. ( പുലർന്ന ശേഷം 6 മണി 25 മിനിറ്റ് 49 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം ).
അശ്വതി: വളരെകാലമായി അനുഭവിച്ചു വന്നിരുന്ന വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗൃഹ വാഹന യോഗം.
ഭരണി: വിദേശ ജോലിക്കാര്‍ക്ക് മെച്ചപെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും ലഭിക്കും.
കാര്‍ത്തിക: കര്‍മ്മ രംഗത്ത് പുരോഗതി കൈവരിക്കും.ആത്മ വിശ്വാസം വര്‍ദ്ധിയ്ക്കും.വിവാഹ ബന്ധം വഴി നേട്ടം.
രോഹിണി: ശത്രുക്കള്‍ മിത്രങ്ങള്‍ ആകും. ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് നേട്ടമുണ്ടാകും.
മകയിരം: വിദേശവാസത്തിന്നുള്ള തടസം മാറും. സജ്ജന സംസര്‍ഗം കൊണ്ട് നല്ല ഫലങ്ങള്‍ ലഭിക്കും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
തിരുവാതിര: ബാങ്ക്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് മേഖല, സ്വര്‍ണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.
പുണര്‍തം: ധനപരമായ ഇടപാടില്‍ നേട്ടം ലഭിക്കും. ഗ്രഹം, വാഹനം,വങ്ങും. ജാതകനും സന്താനതിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.
പൂയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റം ലഭിക്കും. കുടുംബത്തിൽ മംഗല്യ ഭാഗ്യം നടക്കും. പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.
ആയില്യം: അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മോഹ വിലക്ക് ഭൂമി വാങ്ങും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഉപരി പഠനത്തിന്നു സാദ്ധ്യത.
മകം: ധന ലാഭമുണ്ടാകും. പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം.
പൂരം: മുടങ്ങി കിടന്ന ബിസിനസ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത, ലക്ഷ്യ ബോധവും നിശ്ചയ ദാർഢ്യവും ഉണ്ടാകും.
ഉത്രം: ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വേണം.
അത്തം: തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. ശരീര ദുരിതമുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം.
ചിത്തിര: സ്ത്രീ വിഷയ ഇടപെടലുകൾ ഒഴിവാക്കണം. രേഖകളില്‍ ഒപ്പു വയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.
ചോതി: സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി, മാദ്ധ്യമങ്ങളില്‍ ശോഭിക്കും.
വിശാഖം: ഉപരി പഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും. പങ്കാളിയുടെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം.
അനിഴം: സന്താന യോഗം കാണുന്നു. കുടുംബജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. വിദേശ യാത്രതരപ്പെടും.
കേട്ട: കലാരംഗത്ത് രംഗത്ത് അഭിവൃദ്ധിയുണ്ടകും കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മനഃശ്ശാന്തി തിരികെ ലഭിക്കും. വ്യവഹാരങ്ങളില്‍ വിജയം.
മൂലം: വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും.
പൂരാടം: കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പുതിയ വഴികള്‍ വന്നു ചേരും.
ഉത്രാടം: ധനവും അലങ്കാര വസ്തുക്കളും ലഭിക്കും, മനസാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി, ഭോജനസൗഖ്യം, സല്‍കീര്‍ത്തി.
തിരുവോണം: ഭര്‍ത്താവിന്റെയും സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷമത വേണം. അലസത കാണിക്കരുത്.
അവിട്ടം: കേസുകളില്‍ പ്രതിയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷമതയോടെ പെരുമാറണം. കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന ശൈലികൊണ്ട് ചീത്തപ്പേരുണ്ടാകാം.
ചതയം: രോഗ നിര്‍ണ്ണയ ആവശ്യങ്ങള്‍ക്കും സന്താനങ്ങളുടെ ആവശ്യത്തിനും ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം പിടിച്ചു പറ്റും.
പൂരുരുട്ടാതി: അഗ്‌നി സംബന്ധമായ അപകടങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ജല യാത്രകള്‍, പണം കടം കൊടുക്കല്‍, അപഖ്യാതി കേള്‍ക്കല്‍ എന്നിവയ്ക്ക് സാദ്ധ്യത.
ഉത്തൃട്ടാതി: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനിക്ക് സാദ്ധ്യത, സാമ്പത്തികമായി അവസ്ഥ മോശമായിരിക്കും.
രേവതി: ദേഹ ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, ജലം, അഗ്‌നി എന്നിവയുമായിയുള്ള ബന്ധം സൂക്ഷിക്കണം, വീട്ടമ്മമാര്‍ക്ക് തന്റെതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകളുണ്ടാകും.