esther-

സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് യുവതാരം എസ്തർ അനിൽ . എസ്തറിന്റെ ഫാഷനും യാത്രകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള എസ്തറുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മോണോക്കിനിയണിഞ്ഞാണ് ചിത്രങ്ങളിൽ എസ്തർ എത്തിയിരിക്കുന്നത്. പുതിയ ചിത്രങ്ങളിൽ എസ്തർ കൂൾ എന്ന് ആരാധകർ പറയുന്നു.

അടുത്തിടെ മാലദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തുന്നതിന്റെ വീഡിയോയും എസ്തർ പങ്കുവച്ചിരുന്നു. മാലദ്വീപിൽ സ്‌നോർക്കലിങ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചു.അതേസമയം പതിവ് പോലെ അധിക്ഷേപ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ബാലതാരമായി നല്ലവൻ, കോക്ക് ടെയിൽ, വയലിൻ , ഡോക്ടർ ലൗ, മല്ലുസിംഗ്, ആഗസ്റ്റ് ക്ലബ്, ഒരുനാൾ വരും എന്നീ ചിത്രങ്ങളിൽ അഭിനയിച്ച എസ്തർ ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിൽ അനുമോൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാവുന്നത് ദൃശ്യ 2 മലയാളം, തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിച്ചു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

View this post on Instagram

A post shared by Esther Anil (@_estheranil)