
വണ്ടൂർ. വ്യാപാരി വ്യവസായി സമിതി വണ്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സംഘടനയിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ജെ.ഇ.ഇ, ബി ആർക്ക് പരീക്ഷയിൽ 99.31 ശതമാനം മാർക്ക് നേടിയ ഹന്ന പർവ്വീൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സമിതി സംസ്ഥാനം കമ്മിറ്റി അംഗം വി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. വണ്ടൂർ വ്യാപാരി മന്ദിരത്തിൽ നടന്ന ചടങ്ങിൽ എൽ.എസ്.എസ് യു.എസ്.എസ് , എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. ചടങ്ങിൽ ഹന്ന പറുവീനെ ടാബ് നൽകിയാണ് അനുമോദിച്ചത്. യൂണിറ്റ് പ്രസിഡന്റ് കെ.വി.സരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഐ.വി.ഷമീർ, അബ്ബാസ് തുള്ളിശ്ശേരി, പി.ടി.അലി ഷെഫീഖ്, പി.കുഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു.