
പെരിന്തൽമണ്ണ: ജൂൺ 13, 14 തീയ്യതികളിൽ പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്റെറിൽ വെച്ച് നടക്കുന്ന ഇ.എം.എസ്സിന്റെ ലോകം ദേശീയ സെമിനാറിന്റെ ഭാഗമായി പെരിന്തൽമണ്ണ ഏരിയയിലെ ബ്രാഞ്ചുകളിലും സ്മൃതി സദസ്സുകൾ സംഘടിപ്പിക്കുന്നു. ഏലംകുളം ലോക്കലിലെ കുന്നക്കാവ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സദസ്സിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളേയും ആദരിച്ചു. യോഗം മുൻ പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ടി.കെ ദേവരാജൻ അധ്യക്ഷനായി.