clean

നിലമ്പൂർ-കെ.എസ്.ടി.എ.യുടെ നേതൃത്വത്തിൽ നിലമ്പൂർ ജി.എം.എൽ.പി.സ്‌കൂളിൽ ശുചീകരണ പ്രവൃത്തി നടത്തി. പി.വി.അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെ പടരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തികൾ നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിലും, പ്രളയകാലങ്ങളിൽ ഉൾപ്പെടെ സാമൂഹിക പ്രതിബന്ധതയോടെ പ്രവർത്തിച്ച സംഘടനയാണ് കെ.എസ്.ടി.എയെന്നും എം.എൽ.എ പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രത്നാകരൻ, സംസ്ഥാന കമ്മിറ്റി അംഗം സി.ടി.ശ്രീജ, പി.ടി.എ പ്രസിഡന്റ് സറഫുള്ള, പ്രധാനാദ്ധ്യാപിക അമിലി ജെറി, ഷൈജി ടി മാത്യു, പി.രജനി എന്നിവർ സംസാരിച്ചു.