d

തിരൂരങ്ങാടി : നഗരസഭയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനാൽ വെള്ളക്കെട്ടും മലിനജലവും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണയും നടത്തി. സി.പി.എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. ഇ.പി. മനോജ് അദ്ധ്യക്ഷത വഹിച്ചു . ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ: സി ഇബ്രാഹിംകുട്ടി, കെ. രാമദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. ഇസ്മായിൽ, കെ. കേശവൻ,
കൗൺസിലർമാരായ സി.എം. അലി, നദീറ കുന്നത്തേരി തുടങ്ങിയവർ പ്രസംഗിച്ചു.