
മലപ്പുറം: ഏറ്റവും വലിയ അറിവ് തിരിച്ചറിവാണെന്ന് സിവിൽ സർവീസ് റാങ്ക് ജേതാവ് ഫാത്തിമ ഷിംന പറവത്ത്.
ആദ്യം സ്വപ്നം കാണുക. പിന്നീട് അത് നേടാൻ കഠിനപ്രയത്നം നടത്തുക. ഏത് ലക്ഷ്യവും നേടാനാവും.താമരക്കുഴി റസിഡന്റ്സ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അവർ. വൈസ് പ്രസിഡണ്ട് നൗഷാദ് മാമ്പ്ര അധ്യക്ഷത വഹിച്ചു.
സെക്രട്ടരി ഷംസു താമരക്കുഴി സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ സി പി ആയിശാബി, കെ പി എ ശരീഫ്, മിസ്ന കിളിയമണ്ണിൽ,
ഭാരവാഹികളായ ഹാരിസ് ആമിയൻ, പ്രജിത്ത്, ഇപിഷിബു, എം കെ മോഹനൻ, വി പി അനൂപ്, മുരളീധരൻ, റനീസ് തറയിൽ, രാജേന്ദ്രൻ നായർ
പ്രസംഗിച്ചു. എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.