
തിരുനാവായ: കൈതക്കാടുകൾ മരിക്കും മുമ്പ് എന്ന ശീർഷകത്തിൽ റീ-എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി ബോധവത്കരണവും കൈത തൈ നടലും സംഘടിപ്പിച്ചു. ഔഷധമൂല്യമുള്ള കൈതച്ചെടികൾ അധികൃതരുടെ അനുമതിയോടെ നശിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കണമെന്ന സന്ദേശം ഉയർത്തിയായിരുന്നു പരിപാടി. സൗത്ത് പല്ലാറിലെ പക്ഷിസങ്കേതത്തിന് സമീപം സംഘടിപ്പിച്ച പരിപാടി മാസ്റ്റർ സഹൽ എ.സമദ്
കൈത തൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ.കെ.അബ്ദുൽ റസാഖ് ഹാജി, കെ.പി.അലവി, സി.ഖിളർ, അബ്ദുൽ വാഹിദ് പല്ലാർ , സൽമാൻ കരിമ്പനക്കൽ, നജീബ് വെള്ളാത്ത്, പി.അബ്ദുൾ സമദ്, പരേടത്ത് മുഹമ്മദ് കോയ പങ്കെടുത്തു.