d

തേഞ്ഞിപ്പലം : ഹെൽത്ത് സർവീസിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ച കേരള എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹിയായിരുന്ന വി.പി. ദിനേശന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷനിൽ അംഗത്വം നൽകി. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം അശോകൻ മേച്ചേരി, വള്ളിക്കുന്ന് നിയോജക മണ്ഡലം സെക്രട്ടറി വി.കെ. ഭാസ്‌കരൻ മൂസത്, പെറുവള്ളൂർ മണ്ഡലം പ്രതിനിധികളായ രാജൻ ചെമ്പകശ്ശേരി, രാജൻ കടുങ്ങലത്ത്, അലവി പെരുവള്ളൂർ തുടങ്ങിയവർ അദ്ദേഹത്തിന്റെ പെരുവള്ളൂരിലെ വസതിയിലെത്തി മെമ്പർഷിപ്പ് നൽകി.