
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരൂർക്കാട് എ.എം എച്ച്.എസ്.എസ് പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. നജ്മ തബ്ഷിറ നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് കുറ്റീരി മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, പ്രിൻസിപ്പാൾ ടി.കെ സലിം, പ്രധാനാദ്ധ്യാപകൻ ഇ.കെ.അബ്ദുൽ മജീദ്, മാനേജർ സി.എച്ച്. ഇബ്രാഹിം, സെക്രട്ടറി കെ. അലവിക്കുട്ടി, പി.ടി.എ വൈസ് പ്രസിഡന്റ് സമീർ ബാബു, എസ്.എം.സി. ചെയർമാൻ പി. മുഹമ്മദലി, സി.എച്ച്. ഫാറൂഖ്, ഉസ്മാൻ താമരത്ത്, എ.പി. ലിജി എന്നിവർ പ്രസംഗിച്ചു.