darul-huda-

തിരൂരങ്ങാടി: കൊളത്തൂര്‍ മൗലവി എൻഡോവ്‌മെന്റ് ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി.കൊളത്തൂര്‍ മൗലവി എഡ്യുക്കേഷ്ണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.എ മജീദ് എം.എല്‍.എ അദ്ധ്യക്ഷനായി.മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിഅനുസ്മരണ പ്രഭാഷണവും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും നടത്തി. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാം, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, നാലകത്ത് സൂപ്പി തുടങ്ങിയവർ പ്രസംഗിച്ചു.