kunjalikutty

മലപ്പുറം: പാണക്കാട് കുടുംബത്തിന് കീഴിൽ മുസ്ലിം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും മലപ്പുറത്തും മാത്രമല്ല,ലീഗിന് സ്വാധീനമുള്ള മുഴുവൻ മണ്ഡലങ്ങളിലും വലിയ വിജയമാണ് യു.ഡി.എഫ് നേടിയത്. പൊന്നാനിയെക്കുറിച്ചായിരുന്നു കഥകൾ മെനഞ്ഞത്. അവിടെ ചരിത്രഭൂരിപക്ഷമാണുണ്ടായത്.

വടകരയിലും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമാണ്. ഇതിനെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.