മലപ്പുറം: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അടക്കമുള്ളവയിലേക്കുള്ള ചൂണ്ടുപലകയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ. മതേതര ജനാധിപത്യത്തിന്റെ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും മണ്ഡലത്തിന്റെ വളർച്ചയ്ക്കും രാജ്യത്തിനും വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കും. യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വലിയ വിജയത്തിലെത്തിച്ചത്. ജനങ്ങളുടെ സഹകരണ മനോഭാവത്തിനും മുഴുവൻ പ്രവർത്തകർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.