മലപ്പുറം : കൂട്ടിലങ്ങാടി കടുങ്ങോത്ത് മഹാദേവ ക്ഷേത്രത്തിൽ കുട്ടികൾക്കുള്ള രുദ്രവേദ പഠന വേദി ക്ലാസുകൾ തുടങ്ങി. ഇതോടനുബന്ധിച്ച് മാതൃവേദിയുടെ നേതൃത്വത്തിൽ ഐശ്വര്യപൂജയും വിദ്യാഗോപാല മന്ത്രാർച്ചയും നടത്തി. വേദ പഠന ക്ലാസുകളുടെ ഉദ്ഘാടനം മുൻ ദേവസ്വം മെമ്പറും കേരള ക്ഷേത്ര സംരക്ഷണ വേദി സംസ്ഥാന ചെയർമാനുമായ സി.ടി. രാജു ഉദ്ഘാടനം ചെയ്തു. മാതൃവേദി ക്ഷേത്രം പ്രസിഡന്റ് ജിജി അദ്ധ്യക്ഷത വഹിച്ചു. ഐശ്വര്യ പൂജയുടെയും വിദ്യാഗോപാല മന്ത്രാർച്ചനയുടെയും വേദ പഠന ക്ലാസുകൾക്കും എൻജിനിയർ പ്രവീൺ കുമാർ മക്കരപറമ്പ്, ഉണ്ണി രാമപുരം, ജിജി എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര ശാന്ത്രി സത്യവൃതൻ ദീപം തെളിയിച്ചു.