
മങ്കട: നെന്മിനി ഗവ. സ്‌കൂൾ പരിസരം നിറയെ പഴച്ചെടികൾ വച്ചുപിടിപ്പിച്ചും ക്വിസ് നടത്തിയും പരിസ്ഥിതി ദിനം വ്യത്യസ്തമാക്കി മണ്ണ് സംരക്ഷണ വകുപ്പ്. ഫലവൃക്ഷത്തൈ നടീൽ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി റമ്പൂട്ടാൻ ബഡ് തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ശിഹാബ് വയങ്കര , ജമീല ചോലക്കൽ, ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ ടി.പി. ആയിഷ, മണ്ണ് സംരക്ഷണ ഓഫീസർ ഷബീന, നല്ലൂർ പദ്ധതി കൺവീനർ കെ. മോഹൻദാസ്, പദ്ധതി ഓവർസീയർ പി. ജയരാജൻ, പ്രധാനാദ്ധ്യാപകൻ ജയ പ്രകാശ് എന്നിവരെല്ലാം ചേർന്ന് വ്യത്യസ്ത ഇനം ചെടികൾ നട്ട് സ്‌കൂൾ പരിസരം ഫല സമൃദ്ധമാക്കാനുള്ള പദ്ധതിയിൽ പങ്കുചേർന്നു. നീർത്തട പദ്ധതി ഗുണഭോക്താക്കൾക്കെല്ലാം അത്യുത്പാദന ശേഷിയുള്ള റംമ്പൂട്ടാൻ, ലൂവി, മിറാക്കിൾ ഫ്രൂട്ട്, സീതപ്പഴം എന്നിവയുടെ കിറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ജമീല ചാലിയത്തൊടി ഉദ്ഘാടനംചെയ്തു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ ടി.പി. ആയിഷ അദ്ധ്യക്ഷത വഹിച്ചു.ത്തുകയുണ്ടായി.