d

മലപ്പുറം : പരിസ്ഥിതി ദിനത്തിൽ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു ) ജില്ലാ കമ്മിറ്റി 'കരുതലിനായ് ഒരു കുഞ്ഞു തൈ ' പദ്ധതിക്ക് തുടക്കം കുറിച്ചു. ജി.എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ,​ ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി, ജനറൽ സെക്രട്ടറി വീരാൻകുട്ടി കോട്ട, ട്രഷറർ കെ.എം. ഹനീഫ, ജില്ലാ ഭാരവാഹികളായ സഫ്ദറലി വാളൻ, കെ.ഫെബിൻ, പ്രധാനാദ്ധ്യാപിക വി.ടി. ഉഷ, ഉപജില്ലാ ഭാരവാഹികളായ ജിയാസ് മുഹമ്മദ്, പി.ടി അഹമ്മദ് റാഫി, സി.എസ് ഷംസുദ്ദീൻ, കെ.വി. ഫവാസ്, വി. റഹൂഫ്, എം.പി. റിയാസ്, എ.കെ ഷബീർ, സി.പി. സാദിഖലി പങ്കെടുത്തു.