
മലപ്പുറം: ജോയിന്റ് കൗൺസിൽ ഒഫ് സ്‌റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസ് പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര നടത്തി. ജാഥയുടെ ഫ്ലാഗ് ഓഫ് ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് ജില്ലാ പ്രസിഡന്റ് അഡ്വ: പി.പി ബാലകൃഷ്ണൻ ജാഥാ ക്യാപ്ടൻ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി. ജയപ്രകാശിന് നൽകി നിർവ്വഹിച്ചു. ജാഥാസമാപനം പ്രശസ്ത കവിയും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി.സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ഗിരിജ. എസ് മോഹനൻ, എസ്. ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജാഥയ്ക്ക് ടി.സീമ, അനിൽകുമാർ വി.ചക്രപാണി, ദിനു തുടങ്ങിയവർ നേതൃത്വം നൽകി.