s

വണ്ടൂർ: ഈ വർഷം സർവീസിൽ നിന്ന് വിരമിച്ചവരെയും സ്ഥാനക്കയറ്റം ലഭിച്ചവരെയും വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ബ്ലോക്ക് ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് പ്രസിഡന്റ് വി.കെ. ഹസ്‌കർ ഉദ്ഘാടനം ചെയ്തു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പദവിയിൽ നിന്നും വിരമിച്ച ജേക്കബ് സക്കറിയ, വണ്ടൂർ താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ തസ്തികയിൽ നിന്നും നിന്നും വിരമിച്ച പി. മുഹമ്മദാലി, വണ്ടൂർ ഗ്രാമപഞ്ചായത്ത് ഓവർസിയർ പി. സൽമാൻ തുടങ്ങിയവരെയാണ് ആദരിച്ചത്. വൈസ് പ്രസിഡന്റ് ജെസ്സി അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂർ ബി.ഡി.ഒ എ.ജെ സന്തോഷ്, പെരിന്തൽമണ്ണ ബി.ഡി.ഒ കെ. പാർവതി, കാളികാവ് ബി.ഡി.ഓ സി.വി ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കെ.സി. കുഞ്ഞുമുഹമ്മദ്, എൻ.എ. മുബാറക്, ടി. സുലൈഖ, അഡ്വ. ടി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു