d

ചങ്ങരംകുളം:കോക്കൂർ എ.എച്ച്.എം ഗവ. എച്ച്.എസ്.എസ് പരിസരം മദ്യ,ലഹരി വിമുക്തമാക്കാൻ ചേർന്ന യോഗം ചങ്ങരംകുളം സർക്കിൾ ഇൻസ്‌പെക്ടർ ബെന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ 100 മീറ്റർ ചുറ്റളവിൽ പൂർണ്ണ മദ്യ ലഹരി മുക്തമാക്കാൻ കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു. നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷെഹീർ മുഖ്യാതിഥിയായി.പ്രദേശത്തെ കച്ചവടക്കാർ, വാഹന ഉടമകൾ, ഓട്ടോ തൊഴിലാളികൾ,ജനപ്രതിനിധികൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഇ.വി. മുജീബ്, കെ.വി. ഹംസ, കെ.വി.ഹമീദ് , വി സ്മിത, കെ. അനിൽകുമാർ, കെ.വി മുഹമ്മദ് പ്രസംഗിച്ചു.