പെരിന്തൽമണ്ണ: തീർത്ഥാടന കേന്ദ്രമായ തെയ്യാട്ടുചിറ കമ്മു സൂഫി ആണ്ട് നേർച്ചയും കെ.എം.ഐ.സി സിൽവർ ജൂബിലിയും ഇന്ന് ആരംഭിക്കും. ജൂൺ 7 മുതൽ 13 കൂടിയ ദിവസങ്ങളിൽ നടക്കുന്ന നേർച്ചയുടെ ഭാഗമായി ഖുർആൻ പാരായണം, കൊടി ഉയർത്തൽ, കമാലിയം ഗ്രാൻ് എക്സ്പോ, അഖില കേരള ബുർദ മത്സരം, അഖില കേരള മാഷപ്പ് മത്സരം, ഖുറാൻ മത്സരം, അനുസ്മരണസമ്മേളനം, ദ്വിദിന മതപ്രഭാഷണം, നൂറേ അജ്മീർ മജ്ലിസ്, ഉലമ ഉമറാ സംഗമം, കമാലി സംഗമം, ഖതം ദുആ, മൗലിദ് പാരായണം, അന്നദാനം തുടങ്ങിയവ നടക്കും. നിരവധി സെഷനുകളിൽ അരങ്ങേറുന്ന നേർച്ചയിലെ പ്രധാന കാര്യ പരിപാടിയായ കമാലി സനദ് ദാനവും ദിക്റ് ദുആ സമ്മേളനവും ജൂൺ 11ന് നടക്കും,
നേർച്ചയുടെ പ്രഥമ ദിനമായ ഇന്ന് ജുമുഅ നിസ്കാരാനന്തരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കൊടി ഉയർത്തൽ കർമ്മം നിർവഹിക്കും, തുടർന്ന് വൈകിട്ട് നാലിന് ദർസ് പൂർവ്വ വിദ്യാർത്ഥി സംഗമവും വൈകുന്നേരം ഏഴുമണിക്ക് ബുർദ മത്സരവും അരങ്ങേറും
ജൂൺ എട്ടിന് രാവിലെആറിന് മഹല്ല് ഖത്തീബ് അബ്ദു ഷുക്കൂർ മദനി അമ്മിനിക്കാടിന്റെ നേതൃത്വത്തിൽ ഖുർആൻ പാരായണം നടക്കും. 10 ന് എസ്കെഎസ്എസ്എഫ് പാലക്കാട് ജില്ല പ്രതിനിധി ക്യാമ്പും നടക്കും. വൈകിട്ട് ഏഴിന്് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും .
മുഖ്യ അതിഥിയായി ബഹു വഖഫ്, ഹജ്ജ് മന്ത്രി അബ്ദുറഹിമാൻ, എൻ ഷംസുദ്ദീൻ എംഎൽഎ നജീബ് കാന്തപുരം എംഎൽഎ അഡ്വക്കറ്റ് പ്രേംകുമാർ എംഎൽഎ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും, തുടർന്ന് അൽ കമാൽ പ്രകാശനവും ഉസ്താദ് സിറാജുദ്ദീൻ ഖാസിമിയുടെ പ്രഭാഷണവും നടക്കും
ജൂൺ 9 ന് രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബ സംഗമം മുഫത്തിഷ് നാലകത്ത് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്യും, ഫിലിപ്പ് മമ്പാട് ക്ലാസിന് നേതൃത്വം നൽകും, തുടർന്ന് ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്ലിയാരുടെ നേത്യത്വത്തിൽ കമാലിയ സനദ് ദാനം നടക്കും, 2 മണിക്ക് നടക്കുന്ന മഹ്ദിയ്യ സനദ് ദാനം സയ്യിദത്ത് സജ്ന ബീവി പാണക്കാട് നിർവഹിക്കും റുഖിയ്യ ടീച്ചർ ഒളവട്ടൂർ സനദ് ദാന പ്രഭാഷണം നടത്തും, വൈകുന്നേരം 7 മണിക്ക് അഖില കേരള ഖുർആൻ മത്സരം നടക്കും, തുടർന്ന് 8 മണിക്ക് ഉസ്താദ് വലിയുദ്ധീൻ ഫൈസി യുടെ നേതൃത്വത്തിൽ നൂറേ അജ്മീർ മജ്ലിസ് നടക്കും
ജൂൺ 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉലമ ഉമറാ സംഗമം ഹൈദർ ഫൈസി പനങ്ങാങ്ങര ഉദ്ഘാടനവും സ്വാലിഹ് അൻവരി ചേകന്നൂർ പ്രഭാഷണവും നടത്തും, വൈകിട്ട് 3 മണിക്ക് നടക്കുന്ന വയോജന സൗഹൃദ സംഗമത്തിന് സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ മേൽമുറി നേത്യത്വം നൽകും അന്നേദിവസം രാത്രി 8 മണിക്ക് നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ മത പ്രഭാഷണം സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് ഉദ്ഘാടനം ചെയ്യും
ജൂൺ 11 ചൊവ്വ നാലുമണിക്ക് ശൈഖുനാ നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ നേത്യത്വത്തിൽ കമാലി സ്ഥാന വസ്ത്ര വിതരണം നടക്കും, രാത്രി 8 മണിക്ക് ദിക്ർ ദുആ സനദ് ദാന മഹാസമ്മേളനം സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പാണക്കാടിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനവും സനദ് ദാനവും നിർവഹിക്കും, കെ എം ഐ സി പ്രിൻസിപ്പൽ ഉസ്താദ് അബ്ദുറഹ്മാൻ മുസ്ലിയാർ സനദ് ദാന പ്രഭാഷണവും ഉസ്താദ് അബ്ദു ശുക്കൂർ മദനി അമ്മിനിക്കാട് കമ്മു സൂഫി അനുസ്മരണ പ്രഭാഷണവും നടത്തും, തുടർന്ന് ശൈഖുനാ ബാപ്പു മുസ്ലിയാർ ഏലംകുളം നേതൃത്വം നൽകുന്ന ദിക്ർ ദുആ സമ്മേളനവും അരങ്ങേറും
ജൂൺ 12 ബുധൻ വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സിന് കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും
ജൂൺ 13 വ്യാഴാഴ്ച രാവിലെ 7 മണിക്ക് കൊടക്കാട് സയ്യിദ് ഇമ്പിച്ചി കോയ തങ്ങളുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും തുടർന്ന് ജാതിമത ഭേദമന്യേ പതിനായിരങ്ങൾ പങ്കെടുക്കുന്ന അന്നദാനവും നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മഹല്ല് ഖത്തീബ് അബ്ദുശുക്കൂർ മദനി അമ്മിനിക്കാട്, മഹല്ല് പ്രസിഡണ്ട് മൊയ്തീൻ മുസ്ലിയാർ, മഹല്ല് സെക്രട്ടറി അബ്ദുൽ ഹമീദ് മുസ്ലിയാർ, ആണ്ട് നേർച്ച കമ്മിറ്റി കൺവീനർ മുസ്തഫ അഷ്രഫി കക്കുപ്പടി, ബാപ്പു ഹാജി, ഹംസ മുസ്ലിയാർ, അഷ്രഫ് ഇരുമ്പൻ, മാനേജർ ഫിറോസ് ഹുദവി എന്നിവർ അറിയിച്ചു.