cv

മലപ്പുറം: മുസ്‌ലിം ലീഗ് എൻ.ഡി.എയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. എം. അബ്ദുൾ സലാം പറഞ്ഞു. കേന്ദ്രത്തിലെ അധികാരത്തിന്റെ ഭാഗമാവാൻ ശ്രമിക്കുകയാണ് വേണ്ടത്. എങ്കിലേ മലപ്പുറത്ത് വികസനം വരൂ. ലീഗിന് പെട്ടെന്ന് വരാൻ പറ്റില്ലായിരിക്കും. പക്ഷെ അവർ വരുന്നത് മലപ്പുറത്തെ ജനങ്ങൾക്ക് ഗുണം ചെയ്യും. മുസ്‌ലിം ലീഗിനെ എൻ.ഡി.എയിൽ കൊണ്ടുവരണമെന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കും. മുസ്‌ലീങ്ങളെ അടുപ്പിക്കുന്നതിനെ കുറിച്ച് പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്. മുസ്‌ലിങ്ങളെ ബി.ജെ.പി ശത്രുക്കളായി ട്രീറ്റ് ചെയ്തിട്ടില്ല. കുപ്രചാരണങ്ങൾ നടത്തി ചിലർ മുസ്‌ലീങ്ങളെ എൻ.ഡി.എയിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയാണെന്നും അബ്ദുൽ സലാം പറഞ്ഞു.