d

നിലമ്പൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂത്തേടം ഉച്ചക്കുളം കോളനിയിലെ അമൃത് സരോവർ പരിസരം ശുചീകരിക്കുകയും ചെയ്തു. അമൃത് സരോവർ പരിസരത്തു മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലമ്പൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ ജെ സന്തോഷും ഉച്ചക്കുളം ഊരു മൂപ്പൻ വീരനും സംയുക്തമായി തൈ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ മുഴുവൻ അമൃത് സരോവർ പരിസരവും എല്ലാ വാർഡുകളും തൊഴിലാളികൾ സന്നദ്ധമായി ശുചീകരിച്ചു. ജോയിന്റ് ബി ഡി ഒ എസ് സതീഷ്, ബ്ലോക്ക് എ ഇ സാജിദ്, ഗ്രാമ പഞ്ചായത്ത് തല ഉദ്യോഗസ്ഥരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിലമ്പൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ ജെ സന്തോഷും ഉച്ചക്കുളം ഊരു മൂപ്പൻ വീരനും സംയുക്തമായി തൈ നടന്നു