
പാലക്കാട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇൻ കർണാട്ടിക് മ്യൂസിക്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയിൽ രണ്ട് ദിവസം വൈകിട്ട് 7.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ, പ്രൊജക്റ്റ് വർക്ക് എന്നീ മാർഗ്ഗങ്ങളിലൂടെയാണ് പഠനം ക്രമീകരിക്കുന്നത്. എഴുത്തുപരീക്ഷകൾ, അസൈൻമെന്റുകൾ, പ്രോജക്ട്, പ്രാക്ടിക്കൽ പരീക്ഷ എന്നിവയിലൂടെയാണ് മൂല്യനിർണ്ണയം. ഫോൺ: 0471 2325101, 8281114464.