മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം കായിക വാസനയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നിലമ്പൂർ മുതുകാട് ഭാരത് മാതാ യുപി സ്‌കൂളിലെ കുട്ടികൾക്ക് പഠന,കായികോപകരണങ്ങൾ വിതരണം ചെയ്തു. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.പി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബ്രിജേഷ് , സംസ്ഥാന സെക്രട്ടേയറ്റ് അംഗം ഡോ. ബാബു വർഗീസ്, സെക്രട്ടറി എ.കെ. അഷ്റഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശിവദാസ് പിലാപ്പറമ്പിൽ, ജില്ലാ കമ്മിറ്റി അംഗം സാജിത, ഇബ്രാഹിം, പിടിഎ പ്രസിഡന്റ് നൗഷാദ് തടത്തിൽ, എം ടി എ പ്രസിഡന്റ് റിയാന എന്നിവർ സംസാരിച്ചു.