കാളികാവ്: ചോക്കാട് ഉദിരം പൊയിൽ സ്‌കൂളിന് നൽകിയ വാക്കു പാലിച്ച്

എ.പി അനിൽകുമാർ എം.എൽ.എ. നേരത്തെ അടച്ചു പൂട്ടൽ നേരിട്ടിരുന്ന സ്‌കൂളിൽ

കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ചാൽ എം.എൽ.എ ഫണ്ടിൽ നിന്ന് ബസ് അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. പറഞ്ഞതിലും ഇരട്ടി കുട്ടികളെ സ്‌കൂളിലെത്തിച്ച സ്‌കൂളധികൃതർക്ക് ബസുമായി എം.എൽ.എയുമെത്തി. ബസോടിച്ച് ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്. അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.